വില്പന സമ്മർദ്ദം : ഓഹരിവിപണിയിൽ കനത്ത നഷ്ടം

Posted on: August 5, 2019

മുംബൈ : വില്പന സമ്മർദ്ദം മൂലം ഓഹരിവിപണിയിൽ കനത്ത നഷ്ടം. ദുർബലമായ ആഗോള വിപണികളും കാഷ്മീരിലെ സംഭവവികാസങ്ങളുമാണ് വിപണിയുടെ മുന്നേറ്റത്തിന് തിരിച്ചടിയായത്. ബിഎസ്ഇ സെൻസെക്‌സ് 627.94 പോയിന്റ് കുറഞ്ഞ് 36,490.28 പോയിന്റിലും നിഫ്റ്റി 195 പോയിന്റ് കുറഞ്ഞ് 10,802.35 പോയിന്റിലുമാണ് രാവിലെ 10.52 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ഇന്റർഗ്ലോബ് ഏവിയേഷൻ, വേദാന്ത, കഫേ കോഫീ ഡേ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ബോംബെ ഡൈയിംഗ്, ടാറ്റാ പവർ, ടൊറന്റ് പവർ, എസ് ആർ എഫ് തുടങ്ങി നൂറോളം കമ്പനികളുടെ പ്രവർത്തനഫലം ഇന്ന് പുറത്തുവരും.

TAGS: BSE Sensex | NSE Nifty |