കോഴിക്കോട് ഉള്‍പ്പെടെ 10 വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കും

Posted on: July 26, 2019

കോഴിക്കോട് : കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങള്‍കൂടി പൊതുജന പങ്കാളിത്തത്തോടെ (പിപിപി) വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോഴിക്കോടിന് പുറമെ ഭുവനേശ്വവർ, പാറ്റ്‌ന,
ഇന്‍ഡോര്‍, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, രായ്പുര്‍, റാഞ്ചി, അമൃതസർ, വാരാണസി വിമാനത്താവളങ്ങളാണു സ്വകാര്യവത്കരണ പദ്ധതിയുടെ നാലാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഈ വിമാനത്താവളങ്ങളുടെ ആസ്തി, ശേഷി, വരുമാനം, സര്‍വീസകുള്‍ എന്നിവ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് അഥോറിട്ടിക്കു
നിര്‍ദേശം നല്‍കി.

വിമാനത്താവളങ്ങളുടെ നടത്തിപ്പ്, സേവനങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, പ്രഫഷണലിസം എന്നീ കാര്യങ്ങളില്‍ വന്‍ കുതിച്ചുച്ചാട്ടമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ 10 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തു ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണിത്.

സ്വകാര്യവത്ക്കരിക്കുന്ന വിമാനത്താവളങ്ങളില്‍ എയര്‍ നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് എയര്‍പോര്‍ട്ട് അഥോറിട്ടിയുടെ  നിയന്ത്രണത്തിലുണ്ടാകുന്ന കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.