കരിപ്പൂരിൽ നാളെ റൺവേ അടയ്ക്കും

Posted on: April 30, 2015

Calicut-International-Airpo

കോഴിക്കോട് : അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നാളെ മുതൽ അടയ്ക്കും. ഒന്നര വർഷത്തേക്കാണ് റൺവേ അടച്ചിടുന്നത്. കരിപ്പൂരിലേക്ക് സർവീസ് നടത്തുന്ന വലിയ വിമാനങ്ങളുടെ സർവീസ് നെടുമ്പാശേരിയിലേക്ക് മാറ്റി. ഹജ്ജ് ക്യാമ്പും നെടുമ്പാശേരിയിലാകും പ്രവർത്തിക്കുന്നത്.

ദീർഘകാലത്തേക്ക് റൺവേ അടച്ചിടുന്നത് കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഡാലോചനയാണെന്ന് യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. എന്നാൽ റൺവേയുടെ തകരാറുകൾ പരിഹരിക്കാതെ സർവീസ് നടത്താനാവില്ലെന്ന നിലപാടിലാണ് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ.