ഫോബ്‌സ് ലിസ്റ്റിൽ 84 ഇന്ത്യക്കാർ ; മുകേഷ് ഒന്നാമത്

Posted on: March 2, 2016

Mukesh-Ambani-Big-a

മുംബൈ : ഫോബ്‌സ് തയാറാക്കിയ 2016 ലെ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ 84 ഇന്ത്യക്കാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. ആഗോളതലത്തിൽ 36 ാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. മുകേഷിന് 20.6 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.

ദിലീപ് സാംഗ്‌വി (16.7 ബില്യൺ ഡോളർ), അസിം പ്രേംജി (15 ബില്യൺ) ശിവ് നാടാർ (11.1 ബില്യൺ), ലക്ഷ്മി മിത്തൽ, സുനിൽ മിത്തൽ, ഗൗതം അദാനി, സാവിത്രി ജിൻഡാൽ, രാഹുൽ ബജാജ്, എൻ. ആർ. നാരായണ മൂർത്തി, ആനന്ദ് മഹീന്ദ്ര എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ ഇന്ത്യക്കാർ.

ആഗോളതലത്തിൽ 1810 ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സാണ് ഒന്നാമത്. ആസ്തി 75 ബില്യൺ ഡോളർ. അമാൻഷ്യോ ഒർടിഗ (സ്‌പെയിൻ), വാറൻ ബഫറ്റ്, കാർലോസ് സ്ലിം ഹെലു, ജെഫ് ബിസോസ് (ആമസോൺ) എന്നിവരാണ് യഥാക്രമം രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.