ഹ്യുണ്ടായ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 2,000 കോടി രൂപ നിക്ഷേപിക്കുന്നു

Posted on: July 17, 2019

ന്യൂഡല്‍ഹി : കോനയ്ക്കുശേഷം 10 ലക്ഷം രൂപയോളം വിലയുള്ള ഇലക് ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായ്. ഇതിനായി ചെന്നൈ പ്ലാന്റില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ചെറു എസ്.യു.വി വികസിപ്പിക്കാനാണ് പദ്ധതി. പ്രീമിയം ഹാച്ച്ബാക്ക് ഉള്‍പ്പെടെയുള്ള മോഡലുകളും പരിഗണനയിലുണ്ട്.

പുതിയ ഇലക് ട്രിക് വാഹനം മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നുണ്ട്.

അടുത്തിടെയാണ് കമ്പനി ഇന്ത്യയില്‍ കോന എസ്.യുവി. അവതരിപ്പിച്ചത്. 25.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

TAGS: Hyundai |