10
Friday
May 2024
May 2024
ഡിസംബറിൽ കാർ വില്പനയിൽ 12.87 % വളർച്ച
Posted on: January 11, 2016
ന്യൂഡൽഹി : ആഭ്യന്തര വിപണിയിൽ കാർ വില്പന ഡിസംബറിൽ 12.87 ശതമാനം വളർച്ച നേടി. 2014 ഡിസംബറിലെ 152,986 യൂണിറ്റുകളിൽ നിന്ന് 2015 ഡിസംബറിൽ 172,671 യൂണിറ്റുകളായി.
വാണിജ്യവാഹന വില്പന 11.45 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015 ഡിസംബറിൽ 56,840 യൂണിറ്റുകൾ വിറ്റഴിച്ചു.
അതേസമയം ഇരുചക്രവാഹന വില്പന 3.10 ശതമാനം കുറഞ്ഞു. 12,04,942 യൂണിറ്റുകളിൽ നിന്ന് 11,67,633 യൂണിറ്റുകളായി. മോട്ടോർ സൈക്കിൾ വില്പന 7,70,519 യൂണിറ്റുകളിൽ നിന്ന് 5.93 ശതമാനം കുറഞ്ഞ് 7,24,807 യൂണിറ്റുകളായി.
News in this Section