ഫെബ്രുവരിയിൽ കാർ വില്പന കുറഞ്ഞു

Posted on: March 10, 2016

Hyundai-Car-Sales-big

മുംബൈ : ഫെബ്രുവരിയിൽ ആഭ്യന്തര വിപണിയിൽ കാർ വില്പനയിൽ 4.21 ശതമാനം കുറഞ്ഞു. കാർ വില്പന 2015 ഫെബ്രുവരിയിലെ 171,703 യൂണിറ്റുകളിൽ നിന്ന് 2016 ഫെബ്രുവരിയിൽ 164,469 യൂണിറ്റുകളായി.

മോട്ടോർ സൈക്കിൾ വില്പന 11.05 ശതമാനം വർധിച്ച് (774,122) 859,624 യൂണിറ്റുകളായി. ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്പന 12.76 ശതമാനം വർധിച്ച് (12,08,084) 13,62,219 യൂണിറ്റുകളായി. വാണിജ്യ വാഹനങ്ങളുടെ വില്പന 19.93 ശതമാനം വർധിച്ച് (51,998) 62,359 യൂണിറ്റുകളായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് അറിയിച്ചു.