ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ തകർച്ച തുടരുന്നു

Posted on: July 9, 2019

മുംബൈ : ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ മൂന്നാം ദിവസവും ഓഹരിവിപണിയിൽ തകർച്ച. ബജറ്റ് ദിവസം 40,000 പിന്നിട്ട ബിഎസ്ഇ സെൻസെക്‌സ് ഇന്ന് 38,500 ന് താഴെയെത്തി. കമ്പനികൾ ഓഹരികൾ തിരികെ വാങ്ങുന്നതിന് നികുതി ഏർപ്പെടുത്തിയതും കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 35 ശതമാനമായി ഉയർത്താനുള്ള ബജറ്റ് പ്രഖ്യാപനവും വിപണിയെ തളർത്തി. ഈ തീരുമാനം പൊതുമേഖല സ്ഥാപനങ്ങൾക്കാണ് ഏറ്റവും വെല്ലുവിളിയുയർത്തുന്നത്.

പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി 2010 ൽ ആണ് നിജപ്പെടുത്തിയത്. പൊതുമേഖല ബാങ്കുകളിൽ പലതിലും 51 ശതമാനത്തിന് മുകളിലാണ് സർക്കാരിന്റെ പങ്കാളിത്തം. ബജറ്റിൽ വകയിരുത്തിയ 70,000 കോടി കൂടി പൊതുമേഖല ബാങ്കുകളിലേക്ക് എത്തിയാൽ ഓഹരിപങ്കാളിത്തം വീണ്ടും ഉയരും.

ദീർഘകാല മൂലധന നേട്ടത്തിന്റെ നികുതിയിൽ നിന്ന് രക്ഷപ്പെടാൻ വിദേശ നിക്ഷേപസ്ഥാപനങ്ങൾ വൻതോതിൽ ഓഹരികൾ വിറ്റതും തകർച്ചയ്ക്ക് ഇടയാക്കി.

TAGS: BSE Sensex | NSE Nifty |