അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല ; ഇന്ധനവില കൂടും

Posted on: July 5, 2019

ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. സ്വർണത്തിനും പെട്രോളിനും ഡീസലിനും വില കൂടും. നിലവിൽ രണ്ടര ലക്ഷം രൂപയാണ് നികുതി പരിധി. രണ്ട് കോടി മുതൽ 5 കോടി വരെ വരുമാനമുള്ളവർക്ക് 3 ശതമാനവും അഞ്ച് കോടിക്ക് മേൽ വരുമാനമുള്ളവർക്ക് 7 ശതമാനവും സർച്ചാർജ് ഏർപ്പെടുത്തി. ആധാർ ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. ഒരു കോടിയിൽ കൂടുതൽ ഒരു വർഷം പിൻവലിച്ചാൽ രണ്ട ശതമാനം ടിഡിഎസ്.

സ്വർണ്ണത്തിന്റെയും രത്‌നത്തിന്റെയും ഇറക്കുമതി തീരുവ രണ്ടര ശതമാനം വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ ഇന്ധന സെസ്. 45 ലക്ഷം വരെ വിലയുള്ള വീടു വാങ്ങുന്നവർക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി ഇളവ്.

നികുതിശേഖരണം ഡിജിറ്റൽ ആക്കും. സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി പരിശോധനയുണ്ടാകില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഒന്നര ലക്ഷം രൂപ വരെയുള്ള വായ്പാ പലിശക്ക് ആദായനികുതി ഇളവ്.