കാർഷികമേഖലയ്ക്ക് ഒരു ലക്ഷം കോടിയുടെ പാക്കേജ്

Posted on: May 15, 2020

ന്യൂഡൽഹി : രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തിൽ കൃഷിക്കും അനുബന്ധമേഖലയ്ക്കും ഊന്നൽ നൽകി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. 11 പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. ഇതിൽ 8 ഉം കാർഷിക മേഖലയിലെ അടിസ്ഥാ വികസനവുമായി ബന്ധപ്പെട്ടാണ്. മൂന്ന് എണ്ണം ഭരണപരിഷ്‌കാരത്തിനുള്ളതാണ്. സ്ത്രീകളുടെ സംരംഭങ്ങൾക്കും മറ്റ് അസംഘടിത വിഭാഗങ്ങൾക്കും മുൻതൂക്കം നൽകും.

കൃഷി അടിസ്ഥാനവികസനത്തിന് ഒരു ലക്ഷം കോടി. താങ്ങുവില സംഭരണത്തിന് 74, 300 കോടി. അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തും. കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കും. തേനീച്ച വളർത്തലിന് രണ്ട് ലക്ഷം കർഷകർക്ക് 500 കോടി രൂപ. കാർഷിക ഉത്പന്ന വിതരണത്തിന്

ദിവസേന 560 ദശലക്ഷം ലിറ്റർ പാൽ സംഭരിച്ചു. ക്ഷീര സംഘങ്ങൾക്ക് 5000 കോടി രൂപ. രണ്ട് ലക്ഷം ക്ഷീരകർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ 53 കോടി കന്നുകാലികൾക്ക് കുളമ്പ് രോഗ നിയന്ത്രണത്തിന് പ്രതിരോധകുത്തിവെയ്പ്പ് നടത്തും. ക്ഷീര ഉത്പന്ന മേഖലയ്ക്ക് 15,000 കോടിയുടെ പദ്ധതി.

മത്സ്യത്തൊളിലാളികൾക്ക് 20,000 കോടി. കടലിൽ പോകാൻ കഴിയാത്ത സമയത്ത് സഹായിക്കാനുള്ള പദ്ധതിയാണിത്. മത്സ്യോത്പാദനം 20 ലക്ഷം ടണ്ണായി വർധിപ്പിക്കും. കൂടുതൽ കയറ്റുമതി സാധ്യതകൾ പരിശോധിക്കും. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും. 55 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും.

പിഎം കിസാൻ സമ്മാൻ യോജന വഴി 18,700 കോടി രൂപ. ചെറുകിട ഭക്ഷ്യോത്പാദന മേഖലയ്ക്ക് 10,000 കോടി. പ്രാദേശിക ഉത്പന്നങ്ങളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പിഎം ഫസൽഭീമ യോജന 6400 കോടി കൈമാറി. പണലഭ്യത ഉറപ്പാക്കാൻ 5000 കോടി അനുവദിച്ചു. പത്ത് ലക്ഷം ഹെക്ടറിൽ ഔഷധകൃഷി. ഇതിനായി 4000 കോടി. ഗംഗാതീരത്ത് 800 ഏക്കറിൽ ഔഷധ ഇടനാഴി സ്ഥാപിക്കും. പ്രാദേശിക ഔഷധന ചന്തകൾ തുറക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.