പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടിയുടെ മൂലധനസഹായം

Posted on: July 5, 2019

ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടിയുടെ മൂലധനസഹായം ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം.

വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. സ്വയം സഹായസംഘത്തിലെ സ്ത്രീകൾക്ക് 5000 രൂപയുടെ ഓവർഡ്രാഫ്റ്റ്.

ഇന്ത്യൻ പാസ്‌പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് ആധാർ വൈകില്ല. നേരത്തെ 180 ദിവസത്തെ കാത്തിരിപ്പ് വേണമായിരുന്നു. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടെലിവിഷൻ ചാനൽ തുടങ്ങും. 17 ഐക്കോണിക് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഇന്റർനെറ്റുമായി ബന്ധിപ്പിക്കും. സോളാർ അടുപ്പുകൾക്ക് പ്രോത്സാഹനം. ഗ്രാമങ്ങളിലെ ഖരമാലിന്യസംസ്‌കരണത്തിന് പ്രത്യേക പദ്ധതി.