അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ കുറയ്ക്കണമെന്ന് ട്രംപ്

Posted on: June 27, 2019

വാഷിംഗ്ടൺ : അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവ കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ നടപടി യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കി. നാളെ ജപ്പാനിലെ ഒസാക്കയിൽ ആരംഭിക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.

ഇന്ത്യയ്ക്ക് വ്യാപാരരംഗത്തുള്ള പ്രത്യേക പരിഗണന ജൂൺ അഞ്ചിന് അമേരിക്ക പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് അമേരിക്കയിൽ നിന്നുള്ള 28 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരൂവ ഇന്ത്യ വർധിപ്പിച്ചു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.