ട്രംപിന്റെ ഇന്ത്യ സന്ദർശനം : ഇന്ന് മോദിയുമായി കൂടിക്കാഴ്ച

Posted on: February 25, 2020

ന്യൂഡൽഹി : ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ 11 ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. 20,000 കോടിയുടെ പ്രതിരോധ കരാർ യോഗത്തിൽ ചർച്ച ചെയ്യും. ട്രംപിന് രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഉച്ചയ്ക്ക് 12.40 ന് ട്രംപ് മാധ്യമങ്ങളെ കാണും.

ഉച്ചകഴിഞ്ഞ് യുഎസ് എംബസിയുമായി ബന്ധപ്പെട്ട ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കും. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. രാത്രി ഏഴിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10 ന് യു എസിലേക്ക് മടങ്ങും.