പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി

Posted on: February 24, 2020

അഹമ്മദാബാദ് : ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരത്തെ അഹമ്മദാബാദിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഇരുവരും ചേർന്നാണ് ട്രംപിനെ സ്വകീരിക്കുന്നത്.

രാവിലെ 11.40 ന് ട്രംപ് അഹമ്മദാബാദിൽ എത്തും. തുടർന്ന് സബർമതി ആശ്രമം സന്ദർശിക്കും. സബർമതി തീരത്ത് ട്രംപും മോദിയും ചേർന്ന് ഫോട്ടോഷൂട്ട്. അതിന് ശേഷം 22 കിലോമീറ്റർ ദൂരം റോഡ്‌ഷോ. 1.05 ന് മൊട്ടേര സ്‌റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് പരിപാടിയിൽ ഇരു നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്യും.