കേരളത്തിൽ യുഡിഎഫ് മുന്നേറ്റം ; ബിജെപിക്ക് തിരിച്ചടി

Posted on: May 23, 2019

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രവചനങ്ങളെ പാടെ തള്ളി കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. ആലപ്പുഴ, കാസർഗോഡ് മണ്ഡലങ്ങളിൽ ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് യുഡിഎഫ് ആധിപത്യമാണ് പ്രകടമാകുന്നത്. പരമ്പരാഗത ഇടതു കോട്ടകളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. ഒരു വേള തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി മുന്നേറിയെങ്കിലും ലീഡ് നിലനിർത്താനായില്ല. ഓരോ മണ്ഡലത്തിലും ലീഡ് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ പേര്, മണ്ഡലം, ലീഡ് നില എന്ന ക്രമത്തിൽ ചുവടെ

ശശി തരൂർ (തിരുവനന്തപുരം 14036), അടൂർ പ്രകാശ് (ആറ്റിങ്ങൽ – 8432), എൻ.. കെ. പ്രേമചന്ദ്രൻ (കൊല്ലം 33,553), ആന്റോ ആന്റണി (പത്തനംതിട്ട 15143), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര 11,371), എ. എം. ആരിഫ് (ആലപ്പുഴ 288), തോമസ് ചാഴികാടൻ (കോട്ടയം 34,251), ഡീൻ കുര്യാക്കോസ് (ഇടുക്കി 62,244) ഹൈബി ഈഡൻ (എറണാകുളം 36,447), ബെന്നി ബഹനാൻ (ചാലക്കുടി 24,271), ടി.എൻ. പ്രതാപൻ (തൃശൂർ 15,430),

വി. കെ. ശ്രീകണ്ഠൻ (പാലക്കാട് 28,145) രമ്യ ഹരിദാസ് (ആലത്തൂർ 44,056), ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി 31,881), പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം 75185), എം. കെ. രാഘവൻ (കോഴിക്കോട് 26,721), കെ. മുരളീധരൻ (വടകര 11,646), കെ. സുധാകരൻ (കണ്ണൂർ 18,524), രാഹുൽ ഗാന്ധി (വയനാട് 1,16,530), കെ.പി. സതീഷ് ചന്ദ്രൻ (കാസർഗോഡ് 1821).