ഉത്തർപ്രദേശിൽ എസ് പി – ബി എസ് പി സഖ്യത്തിന് തിരിച്ചടി

Posted on: May 23, 2019

ന്യൂഡൽഹി : ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തും. എൻഡിഎ സ്ഥാനാർത്ഥികൾ 300 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വൻവിജയമാണ് കൈവരിക്കുന്നത്.

യുപിഎ സ്ഥാനാർത്ഥികൾക്ക് 118 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മികച്ച പ്രകടത്തിന്റെ പിൻബലത്തിലാണ് കോൺഗ്രസ് മുന്നേറുന്നത്.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ബി എസ് പി സഖ്യത്തിന് 17 സീറ്റുകളിൽ മാത്രമാണ് ലീഡ്. മറ്റുള്ളവർക്ക് 96 മണ്ഡലങ്ങളിൽ ലീഡുണ്ട്.