എൻഡിഎ 235 സീറ്റിൽ ലീഡ് ചെയ്യുന്നു, യുപിഎ 114

Posted on: May 23, 2019

ന്യൂഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിൽ 235 മണ്ഡലങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. യുപിഎ 114 സീറ്റുകളിലും മറ്റുള്ളവർ 93 സീറ്റുകളിലും എസ്പി 7 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലും ബിജെപി അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിലും കേന്ദ്രമന്ത്രി സമൃതി ഇറാനി അമേഠിയിലും ലീഡ് ചെയ്യുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധി 15000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.