എക്‌സിറ്റ്‌പോളിൽ സെൻസെക്‌സ് കുതിച്ചത് 1400 ലേറെ പോയിന്റ്

Posted on: May 20, 2019

മുംബൈ : ബിജെപി വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ ബിഎസ്ഇ സെൻസെക്‌സ് കുതിച്ചത് 1427 പോയിന്റ്. രാവിലെ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നാണ് വ്യാപാരം ആരംഭിച്ചത്. ഓഹരിവിലകളിലെ കുതിപ്പ് 60 സെക്കൻഡിനുള്ളിൽ നിക്ഷേപകരുടെ കീശയിലെത്തിച്ചത് 3.2 ലക്ഷം കോടി രൂപയാണ്.

ബിഎസ്ഇ സെൻസെക്‌സ് 1421.90 പോയിന്റ് ഉയർന്ന് 39,352.67 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 421.10 പോയിന്റ് ഉയർന്ന് 11,828 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. റിലയൻസ്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളാണ് മുന്നേറ്റത്തിന് വഴിതുറന്നത്.

TAGS: BSE Sensex | NSE Nifty |