എയര്‍ ഇന്ത്യ എക്‌സ്പ്രസ് നാലാം വര്‍ഷവും ലാഭത്തില്‍

Posted on: April 26, 2019

കൊച്ചി : നാലാം വര്‍ഷവും തുടര്‍ച്ചയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 250 കോടിയിലധികം രൂപയുടെ അറ്റാദായമുണ്ടായി. നാലായിരത്തിലധികം രൂപയുടെ വരുമാനവും നേടി.
പ്രവര്‍ത്തന ചെലവ് കൂടിയതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ലാഭം കുറഞ്ഞിട്ടുണ്ട്. 2017-2018 വര്‍ഷം 3,648 കോടി രൂപയായിരുന്നു വരുമാനം. അറ്റാദായം 262 കോടി രൂപയുമാണ്.

കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്. 13 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും 20 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നു.

വിമാനങ്ങളുടെ എണ്ണം 25 നിന്ന് 2021 -ല്‍ 36 ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ചെറുനഗരങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നു.