സെൻസെക്‌സ് 39,000 ന് മുകളിൽ

Posted on: April 1, 2019

മുംബൈ : പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ സെൻസെക്‌സ് റെക്കോർഡ് നേട്ടത്തിൽ. വ്യാപാരം ആരംഭിച്ചയുടനെ ബിഎസ്ഇ സെൻസെക്‌സ് 335 പോയിന്റ് വർധിച്ച് 39,000 ന് മുകളിൽ എത്തി. ഇപ്പോൾ സെൻസെക്‌സ് 28,947 പോയിന്റിലും നിഫ്റ്റി 66.95 പോയിന്റ് വർധിച്ച് 11,690 പോയിന്റിലുമാണ് രാവിലെ 10.48 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എം & എം, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എൽ & ടി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |