ബിസിനസ്ഓൺലൈവ് കേരള ബിസിനസ് സമ്മിറ്റ് 12 ന്

Posted on: February 11, 2019

കൊച്ചി : ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന കേരള ബിസിനസ് സമ്മിറ്റ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ഡോ. വി. എ. ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കേരളം അറ്റ് 2030 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് എസ്. ആർ. നായർ, വ്യവസായി കെ എ മുഹമ്മദ് സലീം, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ തുടങ്ങിയവർ പങ്കെടുക്കും.

കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി. എസ്. അനന്തരാമൻ (ലൈഫ്‌ടൈം അച്ചീവ്‌മെന്റ്), ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ കെ. പോൾ തോമസ് (ബാങ്കിംഗ് പ്രഫഷണൽ ഓഫ് ദ ഇയർ) എന്നിവർക്ക് ബിസിനസ്ഓൺലൈവ് എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കും.

TAGS: Kerala @ 2030 |