മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി മുന്നിൽ

Posted on: October 19, 2014

BJP-Flag

മഹരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തുടരുന്നു. മഹരാഷ്ട്രയിലെ ആകെയുള്ള 288 സീറ്റുകളിൽ 122 ലും ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 51 ലും ബിജെപിയാണ് മുന്നിൽ രണ്ടിടത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. കോൺഗ്രസിന്റെ പരമ്പരാഗത സീറ്റുകളിലും ബിജെപി മുന്നേറ്റം നടത്തി.

മഹാരാഷ്ട്രയിൽ എൻസിപി 39 ഉം ശിവസേന 63 ഉം എംഎൻഎസ് 3 ഉം സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ ബിജെപി-എൻസിപി നേതാക്കൾ തമ്മിൽ ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്. ശിവസേനയോടെ വിരോധമില്ലെന്ന് ബിജെപി അധ്യക്ഷൻ ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഹരിയാനയിൽ പത്തുവർഷത്തെ കോൺഗ്രസ് ഭരണം അവസാനിക്കുമെന്ന് ഉറപ്പായി. ആകെയുള്ള 90 സീറ്റിൽ ബിജെപി 51 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും ഐഎൻഎൽഡി 17 ഉം സീറ്റിൽ ലീഡ് ചെയ്യുന്നു.