നാലു സംസ്ഥാനങ്ങളിൽ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ്

Posted on: September 8, 2014

Voting-Mechine-big

നാലുസംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കം തുടങ്ങി. ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബറിലും ജമ്മുകാഷ് മീർ, ജാർഖണ്ഡ് സംസ്ഥാനങ്ങൡ ഡിസംബറിലും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം.

മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസും ജമ്മുകാഷ്മീരിൽ യുപിഎ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും ജാർഖണ്ഡലിൽ  ജാർഖണ്ഡ് മുക്തി മോർച്ചയുമാണ് ഭരണം നടത്തുന്നത്. ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. പ്രളയം നാശം വിതച്ച കാഷ്മീരിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നടത്താൻ ഏറെ ക്ലേശിക്കേണ്ടി വരും.