ഏഴ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലേക്ക്

Posted on: December 29, 2018

ന്യൂഡല്‍ഹി : ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്‌റ്റോക് എക്‌സേചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ആറെണ്ണത്തിന്റെ പ്രഥമ ഓഹരി വില്‍പന (ഇനിഷ്യല്‍ പബ്ലിക് ഓഫര്‍ – ഐപിഒ) കൊണ്ടുവരാനും കുദ്രേമുഖ് ഇരുമ്പുരുക്കു കമ്പനിയുടെ ഫോളോ ഓണ്‍ ഓഫര്‍ നടത്താനുമാണ് അനുമതി നല്‍കുന്നത്.

ഐപിഒ നടത്തുന്ന സ്ഥാപനങ്ങള്‍ : ടെലികമ്യൂണിക്കേഷന്‍സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഇന്ത്യ, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യ, തേരി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, വാട്ടര്‍ പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ആരവലി ജിപ്‌സം ആന്‍ഡ് മിനറല്‍സ്.