ഹുദ് ഹുദ് പത്തു ലക്ഷം പേരെ ഒഴിപ്പിച്ചു

Posted on: October 11, 2014

Cyclone-Hud-Hud-big

ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിൽ അഞ്ചര ലക്ഷം പേരെയും ആന്ധ്രപ്രദേശിൽ നാലര ലക്ഷം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഓഡീഷയിലെ ഗജാനം, ഗജപതി, കോരപുട്ട്, മാൽക്കൻഗിരി ജില്ലകളിൽ കനത്തമഴ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.

നാളെ ഉച്ചയോടെ കാറ്റ് വിശാഖപട്ടണത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ ആന്ധ്രപ്രദേശിലെ രണ്ടു ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. 38 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളെ ഹുദ് ഹുദ് പ്രഹരമേൽപ്പിച്ചേക്കും.

കരസേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കു രംഗത്തുണ്ട്. മണിക്കൂറിൽ 155 കിലോമീറ്റർ വേഗതിയിൽ കാറ്റ് അടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം 195 കിലോമീറ്ററായി ഉയർന്നേക്കുമെന്നും സൂചനയുണ്ട്. ആന്ധ്രയിൽ 370 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 689 നീന്തലുകാരും 54 ബോട്ടുകളും ദേശീയ ദുരന്തനിവാരണ സേനയുടെ 13 ടീമുകളെയും ഒരുക്കി നിർത്തിയിട്ടുണ്ട്. ഹുദ് ഹുദ് കേരളത്തെയും തമിഴ്‌നാടിനെയും ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

TAGS: Cyclone Hudhud |