കാറ്റും മഴയും ആറു മണിക്കൂർ തുടരും

Posted on: October 12, 2014

Hudhud-Cyclone-sun-small-a

ആന്ധ്രതീരത്ത് ആഞ്ഞുവീശുന്ന ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് അടുത്ത ആറു മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ മൂന്നു ദിവസം കൂടി തുടർന്നേക്കും. ചുഴലികൊടുങ്കാറ്റിന്റെ കേന്ദ്രത്തിന് 50 കിലോമീറ്റർ ചുറ്റളവുണ്ട്. ഛത്തീസ്ഗഡ്, തെലുങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴയുണ്ടായേക്കും.

ഹുദ് ഹുദ് ആദ്യം എത്തിയത് ആന്ധ്രയിലെ കൈലാഷ്ഗിരിയിലാണ്. സംസ്ഥാനത്ത് വിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. ആരും വീടുകൾക്കു പുറത്തിറങ്ങരുതെന്ന് കേന്ദ്ര ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകി.

TAGS: Cyclone Hudhud |