ഹുദ് ഹുദ് ആന്ധ്രയിൽ നഷ്ടം 70,000 കോടി

Posted on: October 15, 2014

Hudhud-Visakhapatnam-CSഹുദ് ഹുദ് ചുഴലികൊടുങ്കാറ്റ് ആന്ധ്രയിൽ വരുത്തിയ നഷ്ടം 60,000-70,000 കോടി രൂപയുടേതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രാഥമിക വിലയിരുത്തലാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആന്ധ്രയ്ക്ക് 1,000 കോടി രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീകാകുളം, വിജയനഗരം, വിശാപട്ടണം ജില്ലകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതിലൈനിലേക്കാണ് ആയിരകണക്കിന് വൃക്ഷങ്ങൾ കടപുഴകി വീണിട്ടുള്ളത്.