ഹുദ് ഹുദിൽ ഐടി മേഖല സ്തംഭിച്ചു

Posted on: October 14, 2014

Rishikonda-IT-SEZ-Vizag-big

ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിൽ വിശാഖപട്ടണത്തെ ഐടി മേഖല സ്തംഭിച്ചു. ഞായറാഴ്ച രാവിലെ വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതോടെ പല കമ്പനികളുടെ പ്രവർത്തനം നിലച്ചു. ഗതാഗതം സംവിധാനങ്ങൾ കൂടി സ്തംഭിച്ചത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. പ്രതിവർഷം 2,000 കോടിയുടെ ഐടി കയറ്റുമതിയാണ് വിശാഖപട്ടണത്തു നിന്നുള്ളത്. നാളെയോടെ പ്രവർത്തനങ്ങൾ സാധാരണനിലയിലായേക്കുമെന്ന കണക്കൂകൂട്ടലിലാണ് ഐടി കമ്പനികൾ.