ഇൻഫോസിസിന് ബോണസ്, അറ്റാദായം 3,096 കോടി

Posted on: October 10, 2014

Vishal-Sikka-Q2-CS

ഇൻഫോസിസ് ടെക്‌നോളജീസ് നടപ്പുധനകാര്യവർഷത്തെ രണ്ടാം ക്വാർട്ടറിൽ 3,096 കോടി അറ്റാദായം നേടി. ഇൻഫോസിസ് 1 : 1 അനുപാതത്തിൽ ബോണസ് ഓഹരികളും പ്രഖ്യാപിച്ചു. ഒപ്പം ഓഹരി ഒന്നിന് 30 രൂപ വീതം ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്.
കമ്പനി മുൻവർഷം ഇതേകാലയളവിനേക്കാൾ (2,886 കോടി) 7.27 ശതമാനം അറ്റാദായവളർച്ച നേടി. രണ്ടാം ക്വാർട്ടറിൽ (ജൂലൈ-സെപ്റ്റംബർ) വിറ്റുവരവ് 13, 342 കോടി രൂപയാണ്. നടപ്പുവർഷം 7-9 ശതമാനം വരുമാന വളർച്ച പ്രതീക്ഷിക്കുന്നതായി സിഇഒ വിശാൽ സിക്ക പറഞ്ഞു.