ദുരിതാശ്വാസ ക്യാമ്പുകളിൽ 3,14,381 പേർ

Posted on: August 17, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി 70,085 കുടുംബങ്ങളിലെ 3,14,381 പേർ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു പകൽ 82,442 പേരെ രക്ഷപ്പെടുത്തി. 40,000 പോലീസുകാർ രക്ഷാപ്രവർത്തനം തുടരുന്നു. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. സ്ഥിതിഗതികൾ ഗുരുതരമാണ്. മഴക്കെടുതിയിൽ മരണം 164 ആയി.

വനംമന്ത്രി പി. രാജുവിന്റെ വിദേശയാത്രയെ കുറിച്ച് അറിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ മന്ത്രിമാർ വിദേശത്തു പോകുമ്പോൾ അറിയിക്കുന്ന പതിവുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. റവന്യു അഡീഷണൽ ചീഫ്‌സെക്രട്ടറി പി.എച്ച്. കുര്യനെ വിമർശിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: Kerala Floods |