പ്രളയക്കെടുതിയിൽ 20 മരണം : കൂടുതൽ സൈന്യം രക്ഷാപ്രവർത്തനത്തിന്

Posted on: August 16, 2018

എമർജൻസി റെസ്‌ക്യു നമ്പർ  1077

കൊച്ചി : കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യം എത്തും. ഭോപ്പാലിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ സൈന്യത്തെ കേരളത്തിലേക്ക് അയയ്ക്കും. കൂടുതൽ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും എത്തിക്കും. കൂടുതൽ കേന്ദ്ര ദുരന്തനിവാരണ സേനയെയും കേരളത്തിലേക്ക് അയയ്ക്കും.

പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നു മാത്രം 20 പേർ മരണമടഞ്ഞു. പലയിടത്തും ഭക്ഷണവും വൈദ്യുതിയുമില്ല. പുഴകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് നിർത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. സംസ്ഥാനത്ത് റെഡ് അലർട്ട് തുടരുകയാണ്. റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

TAGS: Kerala Floods |