സെൻസെക്‌സ് 356 പോയിന്റ് നഷ്ടത്തിൽ

Posted on: August 2, 2018

മുംബൈ : ഓഹരിവിപണികളിൽ കനത്ത നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 356.46 പോയിന്റ് കുറഞ്ഞ് 37,165 പോയിന്റിലും നിഫ്റ്റി 101.50 പോയിന്റ് കുറഞ്ഞ് 11,244 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. റിസർവ് ബാങ്ക് റിപ്പോനിരക്കിൽ വരുത്തിയ വർധനയാണ് വിപണിയുടെ ആത്മവിശ്വാസം ചോർത്തിയത്.

പവർഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദ് യൂണിലിവർ, വിപ്രോ, സൺ ഫാർമ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി, റിലയൻസ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ മുൻനിര ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |