ഓഹരിവിപണിയിൽ കനത്ത നഷ്ടം

Posted on: August 2, 2018

മുംബൈ : യുഎസ് – ചൈന വ്യാപാരയുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യൻ ഓഹരിവിപണികളെ തകർച്ചയിലേക്ക് നയിച്ചു. റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതും വിപണിയുടെ തളർച്ചയ്ക്ക് വഴിതെളിച്ചു. മറ്റ് ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്.

ബിഎസ്ഇ സെൻസെക്‌സ് 250 പോയിന്റ് കുറഞ്ഞ് 37,271 പോയിന്റിലും നിഫ്റ്റി 71.75 പോയിന്റ് കുറഞ്ഞ് 11,274 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു യുഎസ് ഡോളറിന് 68.40 രൂപ നിരക്കിലാണ് വിനിമയം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |