സെൻസെക്‌സ് 37,000 പോയിന്റ് പിന്നിട്ടു

Posted on: July 26, 2018

മുംബൈ : ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി ഇന്ന് 37,000 പോയിന്റ് പിന്നിട്ടു. നിഫ്റ്റിയും സർവകാല റെക്കോർഡിലാണ്. ബിഎസ്ഇ സെൻസെക്‌സ് 137.46 പോയിന്റ് ഉയർന്ന് 36,995 പോയിന്റിലും നിഫ്റ്റി 36 പോയിന്റ് ഉയർന്ന് 11,168 പോയിന്റിലുമാണ് രാവിലെ 11.41 ന് വ്യാപാരം നടക്കുന്നത്. ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റമാണ് വിപണിയെ സർവകാല റെക്കോർഡിലേക്ക് നയിച്ചത്.

എസ് ബി ഐ, എൽ & ടി, ഭാരതി എയർടെൽ, ഐടിസി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഐടിസി, എസ്ബിഐ ലൈഫ്, ഭാരതി എയർടെൽ, ഡോ.റെഡീസ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളുടെ ഒന്നാം ക്വാർട്ടർ ഫലങ്ങൾ ഇന്ന് പുറത്തുവരും.

TAGS: BSE Sensex | NSE Nifty |