യെദ്യൂരപ്പ മുഖ്യമന്ത്രിയാകും ; ബിജെപിക്ക് 111 സീറ്റിൽ ലീഡ്

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 111 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 2013 ലെ 40 സീറ്റുകളിൽ നിന്നാണ് 2018 ൽ ബിജെപി 111 സീറ്റുകൾ നേടിയത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇന്നു വൈകുന്നേരം ബംഗലുരുവിൽ ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേരും. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന ബിജെപി നേതാവ് സദാനന്ദഗൗഡ പ്രഖ്യാപിച്ചുകഴിഞ്ഞു.

കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നു വൈകുന്നേരം രാജി സമർപ്പിക്കും. ശിക്കാരിപുര മണ്ഡലത്തിൽ നിന്നു വിജയിച്ച ബി. എസ്. യെദ്യൂരപ്പ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. കെ.എസ്. ഈശ്വരപ്പ, ജി. കരുണാകര റെഡി, ആർ. അശോക് തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കൾ വിജയിച്ചു.