കർണാടകം ബിജെപിക്ക് ഒപ്പം ; 121 സീറ്റിൽ ലീഡ്

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 121 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇതോടെ ബിജെപി കർണാടകത്തിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് 59 സീറ്റുകളിലും ജെഡിഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മറ്റുള്ളവർ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തീരദേശ – മധ്യമേഖലകളിൽ ബിജെപിയും മൈസരു മേഖലയിൽ ജെഡിഎസും മുന്നിട്ട് നിൽക്കുന്നു.

ബി. എസ്. യെദ്യൂരപ്പ ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് 9,753 വോട്ടുകൾക്ക് വിജയിച്ചു. കെ.എസ്. ഈശ്വരപ്പ, ജി. കരുണാകര റെഡി, ആർ. അശോക് തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കൾ വിജയിച്ചു.