കർണാടകത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. 221 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് ബിജെപി 109 സീറ്റുകളിൽ ലീഡ് നേടി. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മറ്റുള്ളവർ രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജെഡിഎസ് മൈസുരു മേഖലയിൽ നേട്ടംകൈവരിച്ചു. തീരദേശ, മധ്യമേഖലയിലും ബിജെപിക്ക് ലീഡ് നേടി.