കർണാടകത്തിൽ ബിജെപി മുന്നിൽ

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. 189 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് 86 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 78 സീറ്റുകളിലും ജെഡിഎസ് 26 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ജെഡിഎസ് മൈസുരു മേഖലയിൽ നേട്ടംകൈവരിച്ചു. തീരദേശ, മധ്യമേഖലയിലും ബിജെപിക്ക് ലീഡ് നേടി.