ബിഎസ്എൻഎൽ നെറ്റ്‌വർക്ക് വികസനത്തിന് 4,300 കോടി മുതൽമുടക്കും

Posted on: March 26, 2018

ന്യൂഡൽഹി : ബിഎസ്എൻഎൽ 2018-19 സാമ്പത്തികവർഷം നെറ്റ്‌വർക്ക് വികസനത്തിനായി 4,300 കോടി രൂപ മുതൽമുടക്കും. ഇതിനു പുറമെ കേന്ദ്രഗവൺമെന്റിന്റെ വിവിധ ടെലികോം പദ്ധതികളിലായി 5000-6000 കോടി രൂപ കൂടി മുതൽമുടക്കുമെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറക് ടർ അനുപം ശ്രീവാസ്തവ പറഞ്ഞു. ഭാരത് നെറ്റ്, സ്‌പെക്ട്രം നെറ്റ് വർക്ക്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംയോജിത ടെലികോം വികസനം തുടങ്ങിയ പദ്ധതികൾക്കായാണ് 6000 ത്തോളം കോടി രൂപ ചെലവഴിക്കുന്നത്. ലക്ഷ്വദ്വീപിലെ ബാൻഡ്‌വിഡ്ത്ത് വർധിപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു.

നെറ്റ് വർക്ക് വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ 12000 3ജി, 10000 4ജി മൊബൈൽ ടവറുകളും സ്ഥാപിക്കും. രാജ്യവ്യാപകമായി 4ജി സർവീസ് നടപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണ് ബിഎസ്എൻഎല്ലിന്റെ വികസനപദ്ധതികൾ.