ഓഹരിവിപണിയിൽ കനത്ത നഷ്ടം

Posted on: February 6, 2018

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഏഷ്യൻ വിപണികൾ 6 ശതമാനത്തോളം നഷ്ടത്തിലാണ്. റിസർവ് ബാങ്ക് വായ്പാനയം നാളെ പുറത്തുവരാനിരിക്കെ വ്യാപാരമാരംഭിച്ചയുടനെസെൻസെക്‌സ് 1,250 പോയിന്റും നിഫ്റ്റി 320 പോയിന്റുമാണ് ഇടിഞ്ഞത്.

ബിഎസ്ഇ സെൻസെക്‌സ് 1042.36 പോയിന്റ് കുറഞ്ഞ് 33,714 പോയിന്റിലും നിഫ്റ്റി 308.30 പോയിന്റ് കുറഞ്ഞ് 10,358 പോയിന്റിലുമാണ് രാവിലെ 9.20 ന് വ്യാപാരം നടക്കുന്നത്. പവർ, ബാങ്കിംഗ്, ഐടി, റിയാലിട്ടി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |