ഓഹരിവിപണിയിൽ വൻ തകർച്ച

Posted on: February 2, 2018

മുംബൈ : കേന്ദ്ര ബജറ്റിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഓഹരിവിപണിയിൽ വൻ തകർച്ച. നിക്ഷേപകരുടെ ലാഭമെടുപ്പും വിപണിയെ തളർത്തി. ദീർഘകാല ഓഹരി നിക്ഷേപത്തിന് ബജറ്റിൽ 10 ശതമാനം നികുതി ഏർപ്പെടുത്തിയത് വിപണിയുടെ ആത്മവിശ്വാസം ചോർത്തി. ബിഎസ്ഇ സെൻസെക്‌സ് 839.91 പോയിന്റ് കുറഞ്ഞ് 35,066 പോയിന്റിലും നിഫ്റ്റി 256.30 പോയിന്റ് കുറഞ്ഞ് 10,760 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 2,527 ഓഹരികളുടെ വിലകൾ ഇടിഞ്ഞു. 310 ഓഹരികൾ നേട്ടം കൈവരിച്ചു. 124 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂലധനവ്യാപ്തം 458 ട്രില്യണിൽ നിന്നും 148.54 ട്രില്യണായി ചുരുങ്ങി. 2015 ഓഗസ്റ്റ് 24 ലെ (1624.51 പോയിന്റ്) വൻ തകർച്ചയ്ക്ക് ശേഷം സംഭവിച്ച ഏറ്റവും വലിയ ഇടിവിനാണ് വെള്ളിയാഴ്ച ഓഹരിവിപണി സാക്ഷ്യം വഹിച്ചത്.

TAGS: BSE Sensex | NSE Nifty |