കാർഷിക മേഖലയ്ക്ക് ഊന്നൽ ; കാർഷിക വായ്പ 11 ലക്ഷം കോടി

Posted on: February 1, 2018

ന്യൂഡൽഹി : കാർഷിക വായ്പ 11 ലക്ഷം കോടിയാക്കി. പുതിയ 42 അഗ്രിപാർക്കുകൾ തുടങ്ങും. കാർഷിക വളർച്ചയ്ക്ക് ഓപറേഷൻ ഗ്രീൻ പദ്ധതി. കൂടുതൽ ഗ്രാമീണ ചന്തകൾ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് 1290 കോടി രൂ. ഫാർമർ പ്രൊഡ്യൂസിംഗ് കമ്പനികളുടെ നികുതിഘടന പരിഷ്‌കരിക്കും.

ഫിഷറീസ് ആൻഡ് അക്വ ഡെവലപ്‌മെന്റ് ഫണ്ട് തുടങ്ങും. 1,000 കോടിയുടെ ഫിഷറീസ് ഫണ്ട്. മത്സ്യബന്ധനത്തിനും ശുദ്ധജലമത്സ്യകൃഷിക്കും 10,000 കോടി രൂപ.

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. എസ് സി എസ് ടി ക്ഷേമ പദ്ധതികൾക്കുള്ള തുക 50 ശതമാനം വർധിപ്പിച്ചു. എസ് ടി വിഭാഗങ്ങൾക്ക് 305 പദ്ധതികൾ 56,919 കോടി രൂപ. എസ് സി വിഭാഗങ്ങൾക്ക് 712 പദ്ധതികൾ 52,719 കോടി രൂപയും വകയിരുത്തും.

സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്രകുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി. 2022 ടെ എല്ലാവർക്കും വീട്. ഒരു കോടി വീടുകൾ രണ്ട് വർഷത്തിനുള്ളിൽ നിർമ്മിക്കും.

ഉജ്ജ്വല പദ്ധതി പ്രകാരം 8 കോടി ദരിദ്ര വനിതകൾക്ക് പാചകവാതക കണക്ഷൻ നൽകും. ടിബി രോഗികൾക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം.

വിദ്യാഭ്യാസ മേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ വികസനം നടപ്പാക്കും. ആദിവാസി കുട്ടികൾക്ക് ഏകലവ്യ സ്‌കൂളുകൾ.