ഇന്ത്യ എട്ട് ശതമാനം സാമ്പത്തിക വളർച്ചാപാതയിലെന്ന് അരുൺ ജെയ്റ്റ്‌ലി

Posted on: February 1, 2018

ന്യൂഡൽഹി : എട്ട് ശതമാനം സാമ്പത്തിക വളർച്ചനേടാനുള്ള പാതയിലാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 7.5 ശതമാനം വളർച്ച നേടും. സാമ്പത്തിക പരിഷ്‌കാരങ്ങൾ വിജയം കണ്ടു.

നികുതി അടവിൽ വർധനയുണ്ടായി. സമീപഭാവിയിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദേഹം പറഞ്ഞു.

കാർഷിക മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കും വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. 2020 ടെ കർഷകരുടെ വരുമാനം ഇരിട്ടിയാക്കും. ഇ-നാം പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തും.