രാജ്യം 7-7.5 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ

Posted on: January 29, 2018

ന്യൂഡൽഹി : ഇന്ത്യയുടെ വളർച്ചാനിരക്ക് 2018-19 ൽ 7-7.5 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്. നടപ്പ് വർഷം സാമ്പത്തികവളർച്ച 6.75 ശതമാനമാണ്. ക്രൂഡോയിൽ വിലവർധന വളർച്ചയ്ക്ക് തിരിച്ചടിയാണ്. നടപ്പ് വർഷം വ്യവസായിക വളർച്ച 4.4 ശതമാനമാകും.

രണ്ടാം ക്വാർട്ടറിൽ വളർച്ചയ്ക്ക് വേഗം കൂട്ടിയത് ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവത്കരണവുമാണ്. ജി എസ് ടി, കറൻസി പിൻവലിക്കൽ എന്നിവമൂലമുള്ള തിരിച്ചടി താത്കാലികം മാത്രമായിരുന്നു. കയറ്റുമതിയിലും സ്വകാര്യനിക്ഷേപത്തിലും വർധനയുണ്ടായി. വിദ്യാഭ്യാസം, തൊഴിൽ, കൃഷി എന്നീ മേഖലകളുടെ വളർച്ചയ്ക്കായിരിക്കും സർക്കാർ മുൻഗണന നൽകുകയെന്നും റിപ്പോർട്ട് വ്യക്തമാക്കി.