അമര രാജ ഇരുചക്ര വാഹന ബാറ്ററി നിർമാണരംഗത്ത് മുൻനിരയിലേക്ക്

Posted on: December 20, 2017

ഹൈദരാബാദ് : അമര രാജ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ 5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഇരുചക്ര വാഹനപ്ലാന്റ് തുറന്നു. ജോൺസൺ കൺട്രോൾസ് ചെയർമാൻ ജോർജ് ആർ ഒലിവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 700 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 17 ദശലക്ഷം യൂണിറ്റുകളായി വർധിപ്പിക്കും. ഇതോടെ അമർ രാജയുടെ ഇരുചക്ര വാഹന ബാറ്ററി ഉത്പാദനം 29 ദശലക്ഷം യൂണിറ്റുകളാകും.

ജോൺസൺ കൺട്രോൾസുമായി ചേർന്നാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. റോബോട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഹൈസ്പീഡ് അസംബ്ലി ലൈനാണ് പുതിയ പ്ലാന്റിലുള്ളത്. ചിറ്റൂർ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ 1300 തൊഴിലവസരങ്ങളുണ്ടാകും.