ഗുജറാത്തിൽ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്തിൽ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്. ബിജെപി 108 സീറ്റുകളിലും കോൺഗ്രസ് 72 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ദക്ഷിണഗുജറാത്തും മധ്യഗുജറാത്തും ബിജെപിയെ തുണച്ചു. സൗരാഷ്ട്രയും കച്ചും കോൺഗ്രസിനെ തുണച്ചു.

മുഖ്യമന്ത്രി വിജയ് രൂപാണി (രാജ്‌കോട്ട് വെസ്റ്റ്), ബിജെപി നേതാക്കളായ ജിത്തുഭായി വഘാനി, നിതിൻ പട്ടേൽ തുടങ്ങിയവർ വിജയിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര് മോദിയുടെ ജന്മനാടായ വാദ്‌നഗർ മേഖലയിൽ കോൺഗ്രസ് വിജയിച്ചു.

ആർ.സി.ഫാൽദു, ചിമൻ സപറിയ, ഹിതേഷ് കനോദിയ തുടങ്ങിയ ബിജെപി നേതാക്കൾ ലീഡ് ചെയ്യുന്നു.