ഗുജറാത്തിൽ ബിജെപി 104 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. കോൺഗ്രസ് 76 ഉം സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ഒരുവേള കോൺഗ്രസ് ബിജെപിയെ പിന്നിലാക്കിയിരുന്നു.

ആകെയുള്ള 182 സീറ്റുകളിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 115 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഗ്രാമീണ മേഖലയിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയായിരുന്നു.