സെൻസെക്‌സ് 33,000 പോയിന്റിൽ ; 450 ലേറെ പോയിന്റ് മുന്നേറ്റം

Posted on: October 25, 2017

മുംബൈ : പൊതുമേഖല ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഹരിവിപണിയിൽ 456 പോയിന്റ് മുന്നേറ്റം. സെൻസെക്‌സ് 33,063 പോയിന്റ് ചരിത്രനേട്ടം കൈവരിച്ചു. നിഫ്റ്റിയിൽ 104 പോയിന്റ് ഉയർന്ന് 10,3112 പോയിന്റിലും എത്തി. പി എസ് യു ബാങ്ക് ഇൻഡെക്‌സിൽ 20 ശതമാനം വർധനവുണ്ടായി.

എസ് ബി ഐ (18.11 %), ഐസിഐസിഐ ബാങ്ക് (9.25 %), അക്‌സിസ് ബാങ്ക് (3.35%), എൽ & ടി, എൻടിപിസി, ഒഎൻജിസി, പവർഗ്രിഡ്, റിലയൻസ്, മാരുതി, ലുപിൻ, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |