May 2024
സെൻസെക്സ് 500 പോയിന്റ് നേട്ടത്തിൽ
Posted on: September 18, 2014
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി വീണ്ടും ആവേശത്തിലായി. വിപണിയിൽ വിദേശനിക്ഷേപകർ സജീവമായതോടെ സൂചികകൾ തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്സ് ഇപ്പോൾ 501 പോയിന്റ് ഉയർന്ന് 27,132 പോയിന്റിലും നിഫ്റ്റി 145 പോയിന്റ് ഉയർന്ന് 8,120 പോയിന്റിലും എത്തി.
സൺഫാർമ, കോൾ ഇന്ത്യ, മാരുതി സുസുക്കി, സിപ്ല, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഫോസിസ്, അക്സിസ്, ഗെയിൽ, സെസ സ്റ്റെർലൈറ്റ് തുടങ്ങിയവ നഷ്ടം നേരിട്ടു.
സെൻസെക്സ് ഇന്നു രാവിലെ 57.40 കുറഞ്ഞ് 26,573.89 പോയിന്റും നിഫ്റ്റി 24.85 പോയിന്റ് കുറഞ്ഞ് 7,950.65 പോയിന്റിലുമാണ് വ്യാപാരം തുടങ്ങിയത്.
TAGS: BSE Sensex | Nifty |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന