മൊണാർക്ക് എയർലൈൻസ് : കാൻസൽ ചെയ്യുന്നത് 7.5 ലക്ഷത്തിലേറെ ബുക്കിംഗ്

Posted on: October 2, 2017

ലണ്ടൻ : ബ്രിട്ടണിലെ മൊണാർക്ക് എയർലൈൻസ് മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിയതോടെ കാൻസൽ ചെയ്യേണ്ടത് 7.5 ലക്ഷത്തിലേറെ ബുക്കിംഗ്. ഫ്‌ളൈറ്റ് കാൻസലേഷനിൽ ഇന്ന് മാത്രം കുടുങ്ങിയത് 1,10000 പേരാണ്. യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ കൊണ്ടുവരാൻ ബ്രിട്ടണിലെ സിവിൽ ഏവിയേഷൻ അഥോറിട്ടി 30 വിമാനങ്ങൾ ലീസിനെടുത്തു. ബ്രിട്ടണിലെ ഏറ്റവും വലിയ അഞ്ചാമത്തെ വിമാനക്കമ്പനിയാണ് മൊണാർക്ക് എയർലൈൻസ്.

ഇന്ധനവിലക്കയറ്റവും കടുത്തമത്സരവും 36 വിമാനങ്ങളുണ്ടായിരുന്ന മൊണാർക്കിന്റെ ലാഭക്ഷമതയെ ബാധിച്ചു. ദീർഘദൂര സർവീസുകളില്ലാത്തതും മൊണാർക്കിന് തിരിച്ചടിയായി. അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മൊണാർക്ക് അടച്ചുപൂട്ടിയത് 2,100 ജീവനക്കാരുടെ ഭാവിയും അവതാളത്തിലാക്കി.